ശ്രീദേവി ചിത്രം ഇംഗ്ലീഷ് വിംഗ്ലീഷിൻറെ രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ടുകൾ.

sridevi

ബോളിവുഡിന്റെ സ്വന്തം താരറാണി ശ്രീദേവിയുടെ രണ്ടാം വരവ് ഗംഭീരമാക്കിയ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്.

ഗൗരി ഷിൻഡെ ഒരുക്കിയ ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ടുകൾ.

ഗൗരിയുമൊത്തുള്ള ഫോട്ടോ ‘ഉടൻ വരുന്നു’ എന്ന കാപ്ഷനുമായി ശ്രീദേവി ട്വീറ്റ് ചെയ്തതാണ് വാർത്തകൾക്ക് അടിസ്ഥാനം.

ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ഒരു വീട്ടമ്മ അമേരിക്കയിൽ എത്തുന്നതും അവരുടെ രസകരമായ ജീവിതമുഹൂർത്തങ്ങളുമാണ് ഇംഗ്ലീഷ് വിംഗ്ലീഷ് അവതരിപ്പിച്ചത്.

തുടർന്ന് വിജയ് നായകനായ പുലിയിലും മോം എന്ന ബോളിവുഡ് ചിത്രത്തിലും ശ്രീദേവി അഭിനയിച്ചു.

Top