ചിമ്പുവും കാര്‍ത്തിക് നരേനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

simbu

ചെന്നൈ: ചിമ്പുവും ധ്രുവങ്ങള്‍ പതിനാറ് ഫെയിം കാര്‍ത്തിക് നരേനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക്കിന്റെ പുതിയ കഥയുടെ സ്‌ക്രിപ്റ്റ് താരം കേട്ടെന്നും അതിന് സമ്മതം മൂളിയെന്നുമാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. എന്നാലിത് എത്രത്തോളം ശരിയാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാരണം വാര്‍ത്തയുമായി ബന്ധപ്പെട്ട് ഇതുവരെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്നതു തന്നെ.

നിലവില്‍ മണിരത്‌നത്തിന്റെ ചെക്കാ ചെവന്ത വാനത്തിലാണ് ചിമ്പു അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്റെ വി ടി വി 2, വെങ്കട് പ്രഭുവിന്റെ ചിത്രം എന്നിവയിലും താരം അഭിനയിക്കും എന്നാണ് സൂചന.

നരഗാസുരന്‍ ആണ് കാര്‍ത്തിക്കിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Top