ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്’ല്‍ ശ്രുതി ഹാസന്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ടോക്‌സിക്’. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ്’ എന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രുതി ഹാസനും സിനിമയുടെ ഭാഗമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ശ്രുതി സിനിമയുടെ ഭാഗമാകുന്നതിന് സമ്മതം മൂളിയതായും റിപ്പോര്‍ട്ട് ഉണ്ട്. ടോക്സിക്കില്‍ സുപ്രധാന വേഷത്തിലാകും നടിയെത്തുക എന്നാണ് സൂചന. പ്രഭാസ് ചിത്രം സലാറാണ് ശ്രുതിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.

അതേസമയം ബോളിവുഡ് താരം കരീന കപൂര്‍ സിനിമയുടെ ഭാഗമാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ സിനിമയെക്കുറിച്ചുള്ള സൂചനകളും നടി നല്‍കിയിരുന്നു. കരീനയുടെ ആദ്യ കന്നഡ ചിത്രമായിരിക്കുമിത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. 2025 ഏപ്രില്‍ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹന്‍ദാസ് തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്.

Top