പോള്‍ പോഗ്ബ ബാഴ്‌സയുടെ കുപ്പായമണിയുമെന്ന് റിപ്പോര്‍ട്ടുകള്‍

pogba

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഫ്രാന്‍സിന്റെയും മിഡ്ഫീല്‍ഡ് ജനറലുടെ റോളില്‍ തിളങ്ങുന്ന പോഗ്ബ അധികം വൈകാതെ ബാഴ്‌സയുടെ കുപ്പായമണിയുമെന്ന് റിപ്പോര്‍ട്ടുകള്‍. പോഗ്ബ ബാഴ്‌സലോണ അധികൃതരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഴ്‌സയുടെ ടെക്‌നിക്കല്‍ ഡയറക്ടറും മുന്‍ ഫ്രഞ്ച് താരവുമായ എറിക് അബിദാലുമായി കൂടിക്കാഴ്ച നടത്തിയ പോഗ്ബ ഉടന്‍ തന്നെ കരാറിലൊപ്പിടുമെന്നാണ് സൂചന. എന്നാല്‍, പോഗ്ബയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത എറിക്ക് അബിദാല്‍ നിഷേധിച്ചിട്ടുണ്ട്.

റഷ്യന്‍ ലോകകപ്പ് ഫ്രാന്‍സ് നേടിയതോടെ ശ്രദ്ധ നേടിയ താരമാണ് പോഗ്ബ. ലോകകപ്പോടു കൂടി താരത്തിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്തു. പോഗ്ബയെ ബാഴ്‌സയിലെത്തിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസിയാണ് മുന്‍പന്തിയില്‍. പോഗ്ബ ബാര്‍സിലോണയില്‍ ഒപ്പം കളിക്കാന്‍ വേണമെന്ന ആവശ്യം മെസി ക്ലബ് അധികൃതര്‍ക്ക് മുന്നില്‍ വച്ചിരുന്നു.

പോഗ്ബയെയും ബ്രസീല്‍ താരം വില്യാനെയുമാണ് ബാഴ്‌സ തങ്ങളുടെ പുതിയ സീസണിലേക്കായി നോട്ടമിട്ടിരിക്കുന്നത്.

Top