രാജ മൗലിയുടെ ചിത്രത്തില്‍ മഹേഷ് ബാബു നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍

പ്രഭാസിനെ നായകനാക്കി രാജ മൗലി ഒരുക്കിയ ബാഹുബലിയുടെ ചരിത്ര വിജയം പ്രേഷകര്‍ കണ്ട് കഴിഞ്ഞതാണ്.

വീണ്ടും ഈ വിജയ സംവിധായകന്‍ പുതിയ ചിത്രവുമായെത്തുകയാണ്. എന്നാല്‍ ഇക്കുറി നായകന്‍ പ്രഭാസല്ല.

ടോളിവുഡിന്റെ പ്രിയ താരം മഹേഷ് ബാബുവായിരിക്കും നായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യമായാണ് മഹേഷും രാജമൗലിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ചത്രപതി ശിവജിയുടെ വേഷമാണ് മഹേഷിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലി പോലെ തന്നെ ചത്രപതി ശിവജിയുടെ ചരിത്രവും തനിയ്ക്ക് സിനിമയാക്കാന്‍ മോഹമുള്ളതായി രാജമൗലി മുമ്പ് പല പത്രസമ്മേളനങ്ങളിലും പൊതു വേദികളിലും തുറന്നു പറഞ്ഞിരുന്നു.

Top