ചിലിയന്‍ സൂപ്പര്‍താരം ബാഴ്സലോണയുമായി കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Arturo Vidal

ബാഴ്സലോണ : ചിലിയന്‍ സൂപ്പര്‍താരം ആര്‍തുറോ വിദാല്‍ ബാഴ്സലോണയുമായി കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തെ മികച്ച ‘ബോക്സ് ടു ബോക്സ്’ മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വിദാല്‍.

ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് 20 മില്യണ്‍ യൂറോയില്‍ താഴെ വില നല്‍കിയാണ് താരത്തെ സ്വന്തമാക്കുന്നത് എന്നാണ് സൂചനകള്‍. കരാര്‍ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. പിഎസ്ജിയുടെ ഫ്രഞ്ച് താരം അഡ്രിയാന്‍ റാബിയോറ്റിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് ബാഴ്സ വിദാലിലെത്തിയത്.

വിദാലിനായി മത്സരരംഗത്തുണ്ടായിരുന്ന ഇന്റര്‍ മിലാനെ പിന്നിലാക്കി അപ്രതീക്ഷിതമായിരുന്നു ബാഴ്സയുടെ കടന്നു വരവ്. ചൈനീസ് ലീഗിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പൗളീഞ്ഞോയുടെ പകരക്കാരനായാണ് വിദാലിന്റെ കടന്നുവരവ്.

Top