ഹാര്‍ദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യന്‍സിലേക്ക് വരാന്‍ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

പിഎല്ലില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. താരലേലത്തിന് മുന്നോടിയായി ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് നാലിന് അവസാനിക്കാനിരിക്കേയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിക്കുന്നത്.ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യന്‍സിലേക്ക് വരാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാണ്ഡ്യ മുംബൈയിലേക്ക് ചേക്കേറുന്നതോടെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടീമിന്റെ കന്നി ഫൈനലില്‍ തന്നെ കപ്പ് നേടികൊടുക്കുകയും 2023ല്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതിലും പാണ്ഡ്യ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.2022ലാണ് പാണ്ഡ്യ ഗുജറാത്തിന്റെ ക്യാപ്റ്റനായി ടീമിലെത്തുന്നത്.

അതിനാല്‍ തന്നെ താരത്തെ മുംബൈ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നുണ്ട്. പാണ്ഡ്യയുടെ വരവിനായി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ട്രാന്‍സ്ഫറിനാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നത് എന്നാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.പാണ്ഡ്യയെ മുംബാ ക്യാമ്പിലേക്ക് എത്തിക്കാന്‍ ടീം ഉടമകള്‍ ഒരുങ്ങിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രോഹിത് ശര്‍മയും താരലേലത്തില്‍ എത്തുന്നുണ്ട്.

 

Top