‘ലിയോ’യുടെ റിലീസിന് മുന്‍പ് വിജയ് പദയാത്ര നടത്തുമെന്ന് റിപ്പോര്‍ട്ട്

ടന്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ആരാധക സംഘടനയായ ‘ദളപതി വിജയ് മക്കള്‍ ഇയക്ക’ത്തിന്റെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായി വിജയ് കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പ്രവേശനത്തോട് ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‌യുടെ ഫാം ഹൗസിലായിരുന്നു യോഗം.

വിജയ് പദയാത്രയ്ക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ ഉടനീളമുള്ള ഈ പദയാത്ര ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് മുന്‍പായിരിക്കുമെന്നും വിവരങ്ങളുണ്ട്. സംഭവത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

അതേസമയം, ‘ദളപതി വിജയ് മക്കള്‍ ഇയക്ക’ത്തിന്റെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായി വിജയ് നടത്തുന്ന കൂടിക്കാഴ്ച ബുധനാഴ്ചയും തുടരും. മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരങ്ങള്‍. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിജയ് പങ്കുവെച്ചിട്ടില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പറയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിനിമയില്‍ നിന്നും വിജയ് മൂന്ന് വര്‍ഷം ഇടവേളയെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രവര്‍ത്തകര്‍ തള്ളിയിരുന്നു.

Top