പൂക്കോട് വെറ്ററനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ പെണ്‍കുട്ടികളും വിചാരണ ചെയ്തെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ പെണ്‍കുട്ടികളും വിചാരണ ചെയ്തെന്ന് വിവരം. പെണ്‍കുട്ടികള്‍ക്കെതിരെ ആരും മൊഴി നല്‍കാത്തതിനാല്‍ ഇത് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമല്ല.സിദ്ധാര്‍ത്ഥനെ വിദ്യാര്‍ത്ഥിനികളും ചേര്‍ന്നുള്ള വിചാരണ നടന്നത് റോഡിലെന്നാണ് വിവരം. പ്രതികളുടെ പെണ്‍സുഹൃത്തുക്കളെയാണ് ഉപയോഗിച്ചത്. പെണ്‍കുട്ടികളുടെ പേര് ആരും മൊഴി നല്‍കിയിട്ടില്ല.

ആന്റി റാഗിങ് സ്‌ക്വാഡ് കൂടുതല്‍ സംഭവങ്ങള്‍ അന്വേഷിക്കുകയാണ്.സിദ്ധാര്‍ത്ഥന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെയും ക്രൂരമായ പീഡനം നടന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണത്തെത്തുടര്‍ന്നാണ് ഇത് പുറത്തുവരുന്നത്. 36ാം സാക്ഷിയാണ് മൊഴി നല്‍കിയത്. രണ്ട് പേരെ അതിക്രൂരമായി വിചാരണ ചെയ്ത് മര്‍ദ്ദിച്ചു. വിവരം അന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. രണ്ടാഴ്ചയോളം അവര്‍ രണ്ടുപേരും ക്ലാസ്സില്‍ എത്തിയില്ല. ഇരകളില്‍ ഒരാള്‍ അന്ന് ഏറ്റുവാങ്ങിയ മര്‍ദനം നിഷേധിക്കുകയും ചെയ്തു.

അന്ന് നടന്നത് ഹണിട്രാപ്പിന് സമാനമെന്നാണ് വിലയിരുത്തല്‍. ആന്റി റാഗിങ് സ്‌ക്വാഡിന്റേതാണ് വിലയിരുത്തല്‍. ക്യാമ്പസിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെയാണ് കുടുക്കുന്നത്. ഇതിന് പെണ്‍കുട്ടികളെ ഉപയോഗിച്ചു എന്നും വിലയിരുത്തലുണ്ട്. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാനുള്ള കാരണവും ഇതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.

Top