ജയ്‌സണ്‍ സഞ്ജയുടെ ചിത്രത്തില്‍ നായകനാകുന്നത് ധ്രുവ് വിക്രമെന്ന് റിപ്പോര്‍ട്ട്

വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് താരപുത്രന്റെ ചിത്രം നിര്‍മിക്കുക. ഈ അവസരത്തില്‍ ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.

ധ്രുവ് വിക്രം ആകും ചിത്രത്തില്‍ നായകനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് ഷങ്കറിന്റെ മകള്‍ അതിദിയാണ് നായികയായി എത്തുക. എ ആര്‍ റഹ്‌മാന്റെ മകന്‍ അമീന്‍ ആകും ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുക എന്നും വിവരമുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

ഓഗസ്റ്റ് 28നാണ് ജയ്‌സണ്‍ സഞ്ജയ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചത്. നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്റെ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ച ശേഷമാണ് ജയ്‌സണ്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ടൊറന്റോ ഫിലിം സ്‌കൂളില്‍ ഫിലിം പ്രൊഡക്ഷനും ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും സഞ്ജയ് ചെയ്തിരുന്നു.

Top