രാജ്യത്തെ ജുവനൈല്‍ ഹോമുകളില്‍ ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്തെ ജുവനൈല്‍ ഹോമുകളില്‍ ലൈംഗിക പീഡനകേസുകള്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍.

ജുവനൈല്‍ ഹോമുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന ആദ്യ മൂന്ന് സംസ്‌ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്.

ആദ്യ സ്‌ഥാനത്ത് ഗുജറാത്തും തൊട്ടു പിന്നില്‍ രാജസ്‌ഥാനുമാണ്. കേരളം മൂന്നാം സ്‌ഥാനത്താണ്. 2018ല്‍ 281ഉം 2019ല്‍ 333ഉം, 2020ല്‍ 331ഉം കേസുകളാണ് കേരളത്തിലെ ജുവനൈല്‍ ഹോമില്‍ ഉണ്ടായത്. ഇത് സംബന്ധിച്ച നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ജുവനൈല്‍ ഹോമുകളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന വസ്‌തുതയിലേക്കാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

Top