തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഭൂരിഭാഗം വരുന്ന ബൂത്തുകളും പ്രശ്ന സാധ്യത ബൂത്തുക്കളെന്ന് റിപ്പോർട്ട്‌

ണ്ണൂർ: നാളെ നാരാക്കാൻ ഇരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ 60 ബൂത്തുകളും സാധ്യതാ ബൂത്തുകളാണ് എന്ന് റിപ്പോർട്ട്‌. കള്ളവോട്ടും സംഘർഷവും തടയാൻ കർശന സുരക്ഷ ജില്ലയില്‍ ഒരുക്കിരിക്കിയിട്ടുണ്ട്. രാഷ്ട്രീയ ചായ്വുകൾ മാറ്റിവച്ച് വേണം ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നടത്താനെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് നിര്‍ദ്ദേശിച്ചു.

കണ്ണൂരിൽ കളളവോട്ട് തടയാൻ പ്രശ്നബാധിത ബുത്തുകളിൽ വെബ് കാം അടക്കമുളള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ വി ഭാസ്കരൻ അറിയിച്ചു. വെബ് കാം ഇല്ലാത്ത സ്ഥലങ്ങളിൽ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തും.

Top