Report: US Marine Corps looking into nude photo scandal

വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരും, വിരമിച്ച ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഫേസ്ബുക്ക് ഗ്രൂപ്പിലേക്കാണ് വനിതാ ഉദ്യേഗസ്ഥരുടെ ചിത്രങ്ങള്‍ പ്രചരിച്ചത്.

ജനുവരി 30 മുതലാണ് സേനയിലെ 24 വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവരുടെ സേനാ റാങ്കും, പേരുമടക്കം വ്യക്തമാക്കിക്കൊണ്ട് ഒരു സ്വകാര്യ ഫേസ്ബുക്ക് പേജില്‍ നിന്ന് പ്രചരിച്ചത്.

30,000 ആളുകള്‍ പിന്തുടരുന്ന മറൈന്‍ യുണൈറ്റഡ് എന്ന ഫേസ്ബുക്ക് പേജിലേക്കാണ് ഫോട്ടോയെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യമീഡിയിലുള്ള നൂറോളം നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്കന്‍ പ്രതിരോധ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ചിത്രങ്ങള്‍ ചോര്‍ന്നതാവാമെന്നാണ് വിലയിരുത്തുന്നത്.

സംഭവം വിവാദമായതോടെ പ്രതിരോധ വിഭാഗം അധികൃതരുടെ നിര്‍ദേശപ്രകാരം ഫോട്ടോകള്‍ പ്രചരിച്ചതിന് പിന്നിലെ അക്കൗണ്ടുകള്‍ ഫേസ്ബുക്കും , ഗൂഗിളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ സംഭവം അന്വേഷിക്കാന്‍ പ്രത്യേകം നാവിക അന്വേഷണ സംഘത്തെയും നിയോഗിച്ചു.

Top