മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ജിതിന്‍ പ്രസാദ.

എന്നാല്‍ ജിതിന്‍ പ്രസാദ ബിജെപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത ജിതിന്‍ പ്രസാദയും തള്ളിയിട്ടുണ്ട്. സാങ്കല്‍പ്പിക ചോദ്യത്തിന് എന്തിന് മറുപടി നല്‍കണമെന്നും ജിതിന്‍ പ്രസാദ ചോദിച്ചു.

അതേസമയം എന്‍സിപി നേതാവ് ഭാരതി പവാര്‍ ബിജെപയില്‍ ചേര്‍ന്നു. ഭാരതി പവാര്‍ മധ്യപ്രദേശിലെ ദിന്ദോരി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് 2014 ല്‍ അദ്ദേഹം മത്സരിച്ചിരുന്നു. നേരത്തേ മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും ബിജെപിയില്‍ ചേര്‍ന്നിരുന്നു

Top