ഇമ്രാൻ ഹാഷ്മിക്ക് നേരെ ജമ്മു കശ്മീരിൽ ആക്രമണം

ഡൽഹി: ബോളിവു‍ഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ചാണ് നടന് നേരെ ആക്രമണം നടന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാൻ ജമ്മുവിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ചില അജ്ഞാതർ ഇമ്രാന് നേരെ കല്ലെറിയുക ആയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇമ്രാൻ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് കശ്മീരിൽ പുരോ​ഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാൻ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ ചില വലിയ വിസ്മയങ്ങളാണ് താരം ആരാധകർക്കായി ഒരുക്കുന്നത്.

Top