നിപ വൈറസ് ബാധക്കു കാരണം പഴംതീനി വവ്വാലുകളല്ലെന്ന് റിപ്പോര്‍ട്ട്

nipah virus

കോഴിക്കോട്: നിപ വൈറസ് ബാധക്കു കാരണം പഴംതീനി വവ്വാലുകളല്ലെന്ന് റിപ്പോര്‍ട്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് പരത്തുന്നതില്‍ പഴംതീനി വവ്വാലുകള്‍ക്ക് പങ്കില്ലെന്ന് തെളിഞ്ഞത്.

ഇത്തരം വവ്വാലുകളില്‍ നിന്ന് സ്വീകരിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണ്. മരണം നടന്ന വീട്ടിലെ മുയലിന്റെ രക്തസാമ്പിളും ഭോപ്പാലിലേക്കു പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതും നെഗറ്റീവാണ്. ചെറുപ്രാണികളെയും ഷഡ്പദങ്ങളെയും ഭക്ഷിക്കുന്ന വവ്വാലുകളുടെ കാഷ്ഠവും മൂത്രവുമായിരുന്നു ആദ്യം പരിശോധനയ്ക്കായി അയച്ചത്. എന്നാല്‍, ഇവയില്‍ വൈറസ് സാന്നിധ്യമില്ലെന്നു കണ്ടെത്തിയിരുന്നു.

Top