മോദിയെ ടിവിയില്‍ കാണിക്കുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടിവിയില്‍ കാണിക്കുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടുന്നതായുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത്. മോദി പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങള്‍ കണ്ടത് നിരവധിപ്പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടിവി പ്രേക്ഷകരുടെ കണക്ക് അളക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ (ബാര്‍ക്ക്) യുടെ വിവരശേഖരണത്തിലാണ് പുതിയ വിവരം ലഭിച്ചിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മോദിയുടെ വിവിധ പരിപാടികള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, കൃഷി ഉന്നതി മേള തുടങ്ങിയ പരിപാടികള്‍ക്ക് മുന്‍ എപ്പിസോഡുകളേക്കാള്‍ കൂടുതല്‍ കാഴ്ചക്കാരാണ് മോദിയെ കാണിച്ചപ്പോള്‍ ഉണ്ടായിരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൂടാതെ, പ്രാദേശിക ചാനലുകളുടെ കാര്യവും വ്യത്യസ്തമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഫെബ്രുവരി നാലിന് ബെംഗളുരുവില്‍ പരിവര്‍ത്തന്‍ റാലിയില്‍ മോദി പങ്കെടുത്തപ്പോള്‍ കന്നട വാര്‍ത്താ ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണം 418 ശതമാനമായെന്നും റിസര്‍ച്ച് കൗണ്‍സിലിന്റെ റിസര്‍ച്ചില്‍ കണ്ടെത്തിയിട്ടുണ്ട്.

Top