report chinas xi jinping pushes advanced technology for military

ബെയ്ജിങ് : ആധുനികവത്കരണത്തില്‍ ചൈനീസ് ആര്‍മിക്ക് പുതിയ സാങ്കേതികത ആവശ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ്.
പാര്‍ലമെന്റില്‍ നടന്ന ആര്‍മി ഉദ്യോഗസ്ഥ പ്രതിനിധി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലേകരാഷ്ട്രങ്ങളുടെ ആധുനികവത്കരണത്തില്‍ ജെറ്റ്, ഉപഗ്രഹ വിരുദ്ധ മിസൈലുകള്‍ വികസിത അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ തീരദേശ പദ്ധതികളിലും ചൈനയ്ക്കായിരിക്കണം മേല്‍ക്കോയ്മ ഉണ്ടാകേണ്ടതെന്നും ഷി ജിന്‍ പിങ്ങ് പറഞ്ഞു.

ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ ആര്‍മിയുടെ ഉയര്‍ച്ചയ്ക്കുള്ള സുപ്രധാന ഘടകമാണെന്ന് അദ്ദേഹം പ്രതിനിധികളോട് പറഞ്ഞതായി ചൈനീസ് ന്യൂസ് ഏജന്‍സിയായ ഷിന്‍ഹ (xinhua)ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വലിയ ശാസ്ത്ര സാങ്കേതിക പിന്തുണ നല്‍കണമെന്നും , അധികം നിശ്ചയദാര്‍ഢ്യവും പ്രയത്‌നങ്ങളും ശാസ്ത്ര സാങ്കേതിക നൂതന പുരോഗതിക്ക് സാധിക്കുമെന്ന വര്‍ധിച്ച ബോധവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍മിയും സാധാരണപൗരന്‍ന്മാരും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും ആവശ്യമായ പരിശീലനം നല്‍കി നല്ല സൈനീകരായി മാറ്റുക.അതുപോലെ തന്നെ സൈനീക ഉദ്യോഗസ്ഥരുടെ പരിശീലന ഘടന മെച്ചപ്പെടുത്തണമെന്നും കരുത്തുറ്റതും ഉയര്‍ന്ന നിലവാരമുള്ള ഒരു വലിയ സേനയെ സജ്ജരാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍മിയെ പരിഷ്‌കരിച്ച് 2015ല്‍ 300000 സൈനീകരെയാണ് സേനയില്‍ നിന്ന് പിരിച്ചുവിട്ടത്.ഇതിനെതിരെ കഴിഞ്ഞമാസങ്ങളില്‍ സൈനീകര്‍ പ്രതിഷേധങ്ങള്‍ ഉണ്ടാക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നു.

സൈന്യത്തിനു പുറമേ ചൈനയുടെ അതിര്‍ത്തിയില്‍ നടന്ന യുദ്ധത്തിന്റെ ഭാഗമായി ആഴമുള്ള സീറ്റ് അഴിമതി സംഘടിതമായി ഫെഡറല്‍ മുന്‍പ് അനുഭവപ്പെട്ടിരുന്നു.എന്നാല്‍ അഴിമതിക്കെതിരെ പൊരുതുന്ന ശക്തിയെ തകര്‍ക്കുന്നതായി തിരിച്ചറിയുകയും ചെയ്തുവെന്നും അദ്ദേഹം സൈനീക പ്രതിനിധികളെ അറിയിച്ചു.

Top