വിവാദത്തിലാക്കി ‘അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി’യുടെ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ഉത്തേജകമരുന്ന് വിവാദം.

‘അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി’യുടെ (വാഡ) 2016ലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടില്‍ ഒരു ഇന്ത്യന്‍ താരം നിരോധിത മരുന്ന് ഉപയോഗിച്ചതായിട്ടാണ് തെളിഞ്ഞിരിക്കുന്നത്.

രാജ്യത്തെ 153 താരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ കുടുങ്ങിയത്.

എന്നാല്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കിയ ഈ ക്രിക്കറ്റ് താരത്തിന്റെ പേര് ബിസിസിഐ പുറത്തു വിട്ടിട്ടില്ല.

രണ്ടാം തവണയാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കുടുങ്ങുന്നത്.

മുമ്പ് അണ്ടര്‍ 19 താരമായിരുന്ന പ്രദീപ് സാങ്‌വാനാണ് പിടിക്കപ്പെട്ടത്. 2013ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനായി കളിക്കുന്നതിനിടെ താരം ഉത്തേജകം ഉപയോഗിച്ചുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Top