വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നടക്കുന്ന പൈലിംഗ് അപകടകരമല്ലെന്ന് റിപ്പോര്‍ട്ട്

Vizhinjam

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നടക്കുന്ന പൈലിംഗ് അപകടകരമല്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തുള്ള വീടുകള്‍ പരിശോധിച്ച് ഇടക്കാല റിപോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചത്.

പദ്ധതി പ്രദേശത്ത് നടന്ന പരീക്ഷണ പൈലിങ് മൂലം വീടുകള്‍ക്ക് വിള്ളലുണ്ടായെന്ന നാട്ടുകാരുടെ പരാതിയിലായിരുന്നു പരിശോധന.

എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് 80 മീറ്റര്‍ കൂടി കടലിലേക്കു മാറി പൈലിങ് നടത്തണം.

പൈലിങ് മൂലം വിള്ളലുണ്ടായി എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്തി കൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കി.

സെക്കന്റില്‍ ഒരു മില്ലീമീറ്ററിലേറെ വേഗമുള്ള പ്രകമ്പനമാണ് വീടുകള്‍ക്ക് വിള്ളലുകളും സൃഷ്ടിക്കുന്നത്. എന്നാല്‍ വിഴിഞ്ഞത്ത് ഉണ്ടായത് ഒരു മില്ലി മീറ്ററില്‍ താഴെ വേഗമുള്ള പ്രകമ്പനമാണ്. ഇത് നിര്‍മിതികള്‍ക്ക് ജനങ്ങള്‍ക്കോ ഹാനികരമല്ല. പ്രദേശത്തെ വീടുകള്‍ സുരക്ഷിതമാണ്. വിള്ളലുണ്ടായ വീടുകള്‍ പലതും പഴക്കമുള്ളതും ബലക്കുറവുള്ളതും ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top