നിലം നികത്താന്‍ തോമസ് ചാണ്ടിയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്

Thomas chandy

തിരുനവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ലേക്ക്പാലസിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി നിലം നികത്താന്‍ വേണ്ടി തോമസ് ചാണ്ടിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തിയതായി വിജിലന്‍സ്
റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മുന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും മുന്‍ എഡിഎമ്മോയുമടക്കം 12 പേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരമര്‍ശമുള്ളത്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വയല്‍ നികത്തിയതെന്നും നെല്‍വയല്‍ തണ്ണീത്തട സംരക്ഷ നിയമം ലംഘിച്ചാണ് ലേക്ക് പാലസിലേക്കുള്ള റോഡ് നിര്‍മ്മാണം നടന്നതെന്നാണ് വിജിലന്‍സിന്റെ ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കളക്ടര്‍മാരായിരുന്ന പി.വേണുഗോപാല്‍, സൗരഭ് ജയിന്‍ എന്നിവര്‍ക്കെതിരാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്വന്തം മണ്ഡലത്തിന് പുറത്തുള്ള സ്ഥലത്ത് റോഡ് നിര്‍മ്മാണത്തിനായി തോമസ് ചാണ്ടി ശുപാര്‍ശ നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ജനവാസമേഖലയല്ലാത്ത ലേക് പാലസിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിനായി റിസോര്‍ട്ട് ജീവനക്കാരനെ ഗുണഭോക്താവായി കാട്ടിയെന്നും ലേക് പാലസിലേക്കുള്ള 102 മീറ്റര്‍ ദൂരമുളള റോഡ് അനധികൃതമായാണ് നിര്‍മ്മിച്ചിട്ടുളളതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

Top