റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും; പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ

മുംബൈ: രാജ്യത്തെ റീപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയ സമിതി (എംപിസി). മൂന്നാം തവണയാണ് നിലവിലുള്ള നിരക്കായ 6.5 ശതമാനത്തില്‍ കേന്ദ്രബാങ്ക് ഉറച്ചു നില്‍ക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസ്സിലാക്കിത്തന്നെയാണ് നിരക്കില്‍ മാറ്റം വരുത്താത്തതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രതികരിച്ചു.

ഓഗസ്റ്റ് 8 മുതല്‍ 10 വരെ മൂന്നു ദിവസമായി നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത 6 അംഗ സമിതിയുടേതാണ് നിര്‍ദേശങ്ങള്‍. 2022 മേയ് മുതലാണ് റിസര്‍വ് ബാങ്ക് 250 ബേസിസ് പോയിന്റ് വര്‍ധന നിരക്കില്‍ കൊണ്ടുവന്നത്. എന്നാല്‍ പണപ്പെരുപ്പം പരിധിയിലായതോടെ കഴിഞ്ഞ മൂന്നു തവണയായി 6.5 ശതമാനത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. 2024ലെ റീട്ടെയില്‍ പണപ്പെരുപ്പ പ്രവചനം 5.1% ആയിരുന്നത് 5.4 ശതമാനമാക്കി കമ്മിറ്റി ഉയര്‍ത്തി. കാലക്രമേണ പണപ്പെരുപ്പം 4 ശതമാനത്തിലേക്കെത്തിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Top