ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കല്‍; നടപടി ആരാഞ്ഞ് ഹൈക്കോടതി

kerala hc

കൊച്ചി: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ എന്തായെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനുളളില്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ ബെവ്‌കോയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

മദ്യവില്‍പ്പനശാലകളിലെ ആള്‍ത്തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചെന്നും മദ്യവില്‍പ്പനശാലകളിലെ ആള്‍ത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്‌കോ അറിയിച്ചു.

 

 

Top