രാജ്യസഭ സീറ്റ് പ്രശ്‌നത്തില്‍ വീഴ്ച്ച പറ്റിയെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂട്ടായ തീരുമാനം എടുക്കാത്തത് തെറ്റായി പോയി. കെപിസിസി നേതൃയോഗത്തിലാണ് ചെന്നിത്തല നിലപാട് ആവര്‍ത്തിച്ചത്.

അതേസമയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചെന്നിത്തല ന്യായീകരിച്ചു. മുന്നണി സംവിധാനമാകുമ്പോള്‍ ഇത്തരം വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് സീറ്റ് വിട്ടുനല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഘടകകക്ഷികളുടെ അപ്രമാതിത്വം അണികളില്‍ കടുത്ത നിരാശയുണ്ടാക്കുമെന്നും പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് സൃഷ്ടിക്കുമെന്നും മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി.

Top