മോശം പരാമര്‍ശം; എസ് രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: സബ്കളക്ടര്‍ക്കെതിരെ മോശമായി സംസാരിച്ച ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

നിലവില്‍ സിപിഎം രാഷ്ട്രീയ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സബ്കളക്ടര്‍ രേണു രാജിനെതിരെ എംഎല്‍എ എസ്. രാജേന്ദ്രന്‍ മോശമായി സംസാരിച്ചത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു.

Top