സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ട; പിന്തുണച്ച് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: മൂന്നാര്‍ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് സ്വന്തം ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവികുളം സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും സ്വന്തം ഉത്തരവാദിത്വമാണ് സബ് കളക്ടര്‍ നിര്‍വഹിച്ചതെന്നും നിയമാനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.

Top