ലോഡ്ജില്‍ വാടകയ്ക്ക് മുറിയെടുത്ത് കഞ്ചാവ് കച്ചവടം; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വില്‍പനക്കെത്തിച്ച കഞ്ചാവുമായി രണ്ടു പേര്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം മംഗലപുരത്ത് ലോഡ്ജില്‍ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന മൊത്തവിതരണക്കാരെയാണ് പൊലീസ് പിടികൂടിയത്. വെഞ്ഞാറമൂട് തൈക്കാട്ട് സമന്വയ നഗറില്‍ മടവിളാകത്ത് വീട്ടില്‍ നിതിന്‍ ( 23), പാലക്കാട് നടുവത്തൂപാറ പെരുങ്ങോട് കുറുശ്ശിയില്‍ കുണ്ടുകാട് വീട്ടില്‍ രാകേഷ് (30) എന്നിവരാണ് പിടിയിലായത്.

പള്ളിപ്പുറത്ത് ബേക്കറിയില്‍ കയറി അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിയ കേസിലെ പ്രതിയെ അന്വേഷിച്ച് ലോഡ്ജുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വിപണിയില്‍ രണ്ടര ലക്ഷം രൂപയിലധികം വിലവരുന്ന ഏഴ് കിലോ കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മംഗലപുരം പോലീസും തിരുവനന്തപുരം റൂറല്‍ ഷാഡോ ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Top