കൊച്ചിയില്‍ ഇനി കുറഞ്ഞ തുകയ്ക്ക് സര്‍ക്കാര്‍ ലൈസന്‍സോടെ കാര്‍ വാടകയ്ക്ക് എടുക്കാം

കൊച്ചി: സര്‍ക്കാര്‍ ലൈസന്‍സോടെ കാര്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനം കൊച്ചിയില്‍ നിലവില്‍ വന്നു.

600 രൂപ മുതല്‍ വാടകയില്‍ പ്രതിദിനം ചെറുകാര്‍ മുതല്‍ ആഡംബര കാര്‍ വരെ വാടകയ്ക്ക് ലഭിക്കും.

പ്രധാനമായും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെയാണ് ഈ പദ്ധതി മുഖ്യമായും ലക്ഷ്യം വെക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഡ്രൈവറുടെ ശല്യമില്ലാതെ ഇഷ്ടമുള്ളിത്തേക്ക് സ്വന്തമായി കാറോടിച്ച് പോകാന്‍ ഇതിലൂടെ കഴിയും.

എവിഎസിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് കാര്‍സ് എന്ന കമ്പനി കൂടി റെന്റ് എ കാര്‍ സേവനം ആരംഭിച്ചിട്ടുണ്ട്. കാര്‍ ലഭിക്കാനായി ഡ്രൈവിഗ് ലൈന്‍സിന്റെ പകര്‍പ്പിനൊപ്പം ഐഡി കാര്‍ഡിന്റെ അറ്റസ്റ്റഡ് കോപ്പിയും റെന്റ് എഗ്രിമെന്റും ഒപ്പ് വെക്കണം.

100 കിലോ മീറ്ററാണ് ഒരു ദിവസം ഓടിക്കാവുന്ന പരമാവധി ദൂരം. ഇതിന് പുറമേയുള്ള ഓരോ കിലോമീറ്ററിനും അധിക തുക നല്‍കേണ്ടി വരും. കാറുകളുടെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Top