പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനതപുരം ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പതിനഞ്ചാമത്തെ വയസു മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങിയ ഇദ്ദേഹം മുപ്പതോളം നാടകങ്ങള്‍ എഴുതുകയും അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍.

നാടക രചിതാവ്, സംവിധായകന്‍, നടന്‍, കോളമിസ്റ്റ്, വാഗ്മി, കഥകളി നടന്‍, കഥകളി സാഹിത്യകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനാണ് പ്രശാന്ത് നാരായണന്‍. 2008-ല്‍ മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Top