പ്രശസ്ത്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു (98). കോട്ടയം കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച്ച നടക്കും. പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പനാണ് ഭര്‍ത്താവ്.

ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ് ഭവാനി ചെല്ലപ്പന്‍. 1952-ല്‍ ‘ഭാരതീയ നൃത്ത കലാലയം എന്ന നൃത്ത വിദ്യാലയം കോട്ടയത്ത് ആരംഭിച്ചു. ഇവിടെ നിന്നും സിനിമ, സീരിയല്‍ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാര്‍ഥികളാണ് പഠിച്ചിറങ്ങിയത്. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങള്‍ക്കു തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നടക്കം ബഹുമതികളും ഭവാനി ചെല്ലപ്പന് ലഭിച്ചിട്ടുണ്ട്.

Top