എവറസ്റ്റ് യാത്രക്കിടെ സ്വിറ്റ്സര്‍ലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് അപകടത്തില്‍ മരിച്ചു

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ പുറപ്പെട്ട പ്രമുഖ സ്വിറ്റ്സര്‍സലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് അപകടത്തില്‍ മരിച്ചു.

ഓക്സിജനില്ലാതെ പര്‍വതം കയറാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റെക് കാല്‍ വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. നേപ്പാള്‍ ടൂറിസം അധികൃതരാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

സ്റ്റെക്കിന്റെ മൃതദേഹം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള സ്റ്റെക്കിന്റെ പര്‍വതാരോഹണത്തിലെ വേഗത പ്രശസ്തമായിരുന്നു. സ്വിസ് മെഷിന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

Top