സുരക്ഷ വര്‍ധിപ്പിച്ച് റെനോ ക്വിഡിന്റെ പുതിയ പതിപ്പ് വിപണിയിലെത്തുന്നു

റെനോ ക്വിഡ് വീണ്ടും മുഖമിനുക്കി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഇത്തവണ വാഹനത്തിലെ സുരക്ഷ വര്‍ധിപ്പിച്ചാണ് പുതിയ പതിപ്പ് വിപണിയിലെത്തുക. അടുത്ത വര്‍ഷം പകുതിയോടെ 2019 ക്വിഡ് വിപണിയിലെത്തുമെന്നാണ് വിവരം.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ക്വിഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുറംമോടിയിലെ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ക്കൊപ്പം കൂടുതല്‍ സൗകര്യങ്ങല്‍ ക്യാബിനില്‍ പ്രതീക്ഷിക്കാം. നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിന്‍ തന്നെ 2019 ക്വിഡിലും തുടര്‍ന്നേക്കും. അടുത്തിടെ യൂറോപ്പില്‍ 2019 ക്വിഡ് പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Top