റിനോ യൂറോപ്പില്‍ വിറ്റഴിച്ച ക്യാപ്ച്ചര്‍ ഇന്ത്യയിലെത്തുന്നു. റിനോ ഡസ്റ്ററിനും മുകളിലായി ഇടംപിടിക്കാനാണ് പുതിയ ക്യാപ്ച്ചറിന്റെ അരങ്ങേറ്റം.
ഇന്ത്യയില്‍ എത്തുമ്പോള്‍ ക്യാപ്ച്ചര്‍ എന്ന പേരിലായിരിക്കില്ല അറിയപ്പെടുന്നത്. എച്ച്എച്ച്എ എന്ന കോഡ് നാമത്തിലായിരുന്നു ഈ വാഹനത്തിന്റെ ടെസ്റ്റിംങ് പുരോഗമിച്ചിരുന്നത്.
അടുത്തവര്‍ഷത്തോടുകൂടി ഇന്ത്യന്‍ വിപണിയില്‍ ക്യാപ്ചറിനൊരു ഇടം നല്‍കികൊടുക്കുവാനുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു റിനോ.
ഡസ്റ്ററിലുള്ള അതെ 1.5 ലിറ്റര്‍ ഡിസിഐ ഡീസല്‍ എന്‍ജിനാണ് ക്യാപ്ചറിനും കരുത്തേകുക.
110 ബിഎച്ച്പിയും 245എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഇതിലുള്‍പ്പെടുത്തുക.
ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തുന്നതിന് പകരം റിനോയുടെ എഫിഷ്യന്റ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
ടൂ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് എന്നീ ഓപ്ഷനുകളും ഈ എസ്യുവില്‍ ഉള്‍പ്പെടുത്തും.
ക്യാപ്ച്ചറിന്റെ പുറമെയുള്ള ഫീച്ചറുകള്‍ യൂറോപ്പ്യന്‍ ക്യാപ്ച്ചറിന് സമാനമാണെങ്കിലും ഡസ്റ്ററിന്റെ ബിഒ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയ ക്യാപ്ചറായിരിക്കും ഇന്ത്യന്‍ നിരത്തിലെത്തുക.
മുംബൈ എക്‌സ്‌ഷോറൂം 14.8ലക്ഷമാണ് ടോപ്പ് എന്റ് ഡസ്റ്റര്‍ മോഡലുകളുടെ വിപണി വില. ക്യാപ്ച്ചര്‍ ഇന്ത്യലെത്തിക്കഴിഞ്ഞാല്‍ ഡസ്റ്ററിന്റെ വിലക്കുറയ്ക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
എക്‌സ്‌ഷോറൂം വില 16 ലക്ഷത്തിനായിരിക്കും റിനോ ക്യാപ്ച്ചര്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ എത്തുക.


