റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു

ചൈനീസ് വിപണി പിടിക്കാനിറങ്ങി റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ്. സിറ്റി കെ-സെഡ് ഇ എന്ന പേരിലാണ് ചൈനയില്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 271 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കെ.സെഡ് ഇക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എങ്കിലും 200 കിലോ മീറ്റര്‍ വരെ ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാന്‍ കെ-സെഡ് ഇക്കാവുമെന്ന് ഉറപ്പാണ്. 26.8kwh ലിഥിയം അയണ്‍ ബാറ്ററിയാണ് കെ-സെഡ് ഇയുടെ ഊര്‍ജ സ്രോതസ്. 43.3 ബി.എച്ച്.പിയായിരിക്കും പരമാവധി കരുത്ത്. 125 എന്‍.എം ആയിരിക്കും ടോര്‍ക്ക്. ക്വിഡ് നിര്‍മ്മിച്ച സി.എം.എ പ്ലാറ്റ് ഫോമില്‍ തന്നെയാവും കെ-സെഡ് ഇയും എത്തുക.

എ.സി, ഡി.സി അതിവേഗ ചാര്‍ജിങ്ങുകളെ കാറിലെ ബാറ്ററി പിന്തുണക്കും. 6.6wh എ.സി ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂര്‍ കൊണ്ട് കെ-സെഡ് ഇയുടെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. ഡി.സി ചാര്‍ജറില്‍ 30 ശതമാനത്തില്‍ 60 ശതമാനത്തിലേക്ക് എത്താന്‍ കേവലം അരണിക്കൂര്‍ മതിയാകും. 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മന്റെ് സിസ്റ്റം, 4 ജി വൈ-ഫൈ കണക്ടിവിറ്റി, ഓണ്‍ലൈന്‍ മ്യൂസിക് എന്നിവ പുതിയ കാറിന്റെ പ്രത്യേകതകളാണ്.

61,800 യുവാനാണ് ക്വിഡിന്റെ ബേസ് വേരിയന്റിന്റെ ചൈനയിലെ വില. ഏകദേശം 6.22 ലക്ഷമായിരിക്കും ഇന്ത്യയിലെ വിപണി വില എന്നാണ് സൂചന.

Top