രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരൻ; നേട്ടം സ്വന്തമാക്കി വസിം ജാഫര്‍

ഞ്ജിയില്‍ ആദ്യമായി 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരൻ എന്ന നേട്ടം സ്വന്തമാക്കി വസിം ജാഫര്‍. ആന്ധ്രപ്രദേശിനെതിരെ ഗ്രൂപ്പ്‌ എയില്‍ ആദ്യ മത്സരം കളിച്ചതോടെയാണ് വസിം 150 മത്സരങ്ങൾ പൂർത്തിയാക്കുന്ന കളിക്കാരൻ എന്ന നേട്ടത്തിലെത്തുന്നത്.

വസിം ജാഫര്‍ ക്യാപ്റ്റനായിരിക്കെ രണ്ട് തവണ മുംബൈ രഞ്ജി കിരീടവും നേടിയിട്ടുണ്ട്.

253 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി വസിം 19,147 റണ്‍സാണ് നേടിയിട്ടുള്ളത്. 57 സെഞ്ചുറികളും 88അര്‍ധ സെഞ്ചുറികളും നേടിയിട്ടുള്ള വസിം ജാഫറിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 314 റണ്‍സാണ്.

മുന്‍ ഇന്ത്യന്‍ താരമായ വസിം ജാഫറിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000 റണ്‍ തികക്കാന്‍ ഇനി 853 റണ്‍സ് കൂടി മതിയാകും. ഈ നേട്ടവും വസിം ജാഫര്‍ ഈ സീസണില്‍ തന്നെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.

Top