ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസാകും

ന്യൂഡല്‍ഹി: ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസാകും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഗൊഗോയുടെ പേര് നിയമമന്ത്രാലയത്തിനു ശുപാര്‍ശ ചെയ്തു. നിലവിലെ കീഴ്വഴക്ക പ്രകാരം ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്. തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രാലയം ദീപക് മിശ്രയ്ക്ക് ആദ്യം കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഗൊഗോയെ പിന്‍ഗാമിയായി ചീഫ് ജസ്റ്റീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ദീപക് മിശ്രയ്ക്കു നേരെ അഴിമതി ആരോപണം ഉന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗൊഗോയ്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കോടതിയിലെ പ്രവര്‍ത്തങ്ങള്‍ നിര്‍ത്തിവെച്ച് പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചത്. ഈ സംഭവം ഗൊഗോയുടെ സ്ഥാനക്കയറ്റത്തിനു തടസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Top