വിൽപനയിൽ മുൻപന്തിയിൽ ട്രൈബർ; രണ്ട് മാസത്തിൽ വിറ്റത് 10000

റെനോയുടെ ചെറുവാഹനം പുറത്തിറങ്ങി രണ്ട് മാസം കൊണ്ട് വിറ്റത് 1000 വാഹനങ്ങൾ. ഓഗസ്റ്റ് 28നാണ് റെനൊ ട്രൈബറിനെ വിപണിയിലെത്തിക്കുന്നത്.

ഏഴുപേർക്ക് സഞ്ചരിക്കാനാവുന്ന നാലുമീറ്ററിൽ താഴെ നീളമുള്ള വാഹനമാണ് ട്രൈബർ. വ്യത്യസ്ത സീറ്റ് കോൺഫിഗറേഷനിൽ എത്തുന്ന ട്രൈബർ ഈസിഫിക്സ് സീറ്റുകളുമായി ആദ്യമായി എത്തുന്ന വാഹനം കൂടിയാണിത്. ഒരു ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് ഉപയോഗിക്കുന്ന ട്രൈബറിന് 72 പിഎസ് കരുത്തും 96 എൻഎം ടോർക്കുമുണ്ട്.

പുതു തലമുറ ചെറു വാഹനങ്ങളിലെ എല്ലാ ഫീച്ചറുകളുമായി എത്തുന്ന വാഹനത്തിന് മികച്ച സ്റ്റൈലും സൗകര്യങ്ങളുമുള്ള ഇന്റീരിയറുമാണ്. ഡ്യുവൽ ടോൺ ഇന്റീരിയർ, ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും ട്രൈബറിന്റെ പ്രധാന ആകർഷണങ്ങളാണ്.

Top