കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെ റെനോ എസ്യുവി ‘കാപ്ചര്‍’

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും സൗകര്യവുമൊരുക്കി റെനോ എസ്യുവി ‘കാപ്ചര്‍’ വിപണിയില്‍. മുന്നിലെയും വശങ്ങളിലെയും യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള സംവിധാനം, 2 എയര്‍ബാഗ്, എബിഎസ്, പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍-കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക് തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ കാപ്ചറില്‍ ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും ഉള്‍പ്പെടുത്തിയതാണു പുതുക്കിയ 7ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. 106 എച്ച്പി 1.5 ലീറ്റര്‍ പെട്രോള്‍, 110 എച്ച്പി 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് കാപ്ചറിലുളളത്.

പെട്രോളിലും ഡീസലിലും രണ്ട് വീതം വേരിയന്റുകള്‍ മാത്രമാണ് ഉള്ളത്. കാപ്ചറിന്റെ ഷോറും വില 9.5 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ്.

Top