1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനില്‍ റെനോയുടെ കോംപാക്ട് എസ്‌യുവി ഡസ്റ്റര്‍ എത്തി

റെനോയുടെ കോംപാക്ട് എസ്‌യുവി ഡസ്റ്റര്‍ അവതരിപ്പിച്ചു. വാഹനത്തില്‍ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഉള്‍പ്പെടുത്തിയത്. ഡസ്റ്ററില്‍ ബിഎസ് 6 പാലിക്കുന്ന 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് നല്‍കിയത്.

വാഹനം ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് പ്രദര്‍ശിപ്പിച്ചത്. പെട്രോള്‍ എന്‍ജിന്‍ 153 ബിഎച്ച്പി കരുത്തായിരിക്കും. 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഡസ്റ്റര്‍.
1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ നല്‍കുമ്പോള്‍ നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഒഴിവാക്കുമെന്നാണ് സൂചന.

കോംപാക്റ്റ് എസ്യുവിയില്‍ പുതിയ എഞ്ചിന്‍ അല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഇല്ല. പുതുക്കിയ ഡസ്റ്ററിനെ 2019 ജൂലൈയിലാണ് കമ്പനി അവതരിപ്പിച്ചത്.

മുന്‍ മോഡലില്‍ നിന്ന് ഡസ്റ്ററിനെ വ്യത്യസ്തമാക്കുന്നത്, മുന്നിലെയും പിന്നിലെയും പരിഷ്‌കരിച്ച ബംബര്‍, പുതിയ ട്രൈ വിങ്ഡ് ഫുള്‍ ക്രോം ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, സ്‌കിഡ് പ്ലേറ്റ്, പുതുക്കിപ്പണിത റൂഫ് റെയില്‍സ്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാറ്റത്തോടെയുള്ള ഓള്‍ ബ്ലാക്ക് ഡാഷ്ബോര്‍ഡ്, ലൈറ്റ് ബ്രൗണ്‍ അപ്പ്ഹോള്‍സ്ട്രെ എന്നിവയാണ്.

Top