സെപ്റ്റംബര്‍ ഓഫുമായി റെനോ; വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഇളവ്

വാഹന വിപണിയില്‍ പ്രതിസന്ധി തുടരുന്നതോടെ വില്‍പന കൂട്ടാന്‍ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം വന്‍ ഓഫറുകളാണ് നല്‍കുന്നത്. മാരുതിക്കും ടാറ്റയ്ക്കും ഹ്യുണ്ടേയ്ക്കും ഹോണ്ടയ്ക്കും പിന്നാലെ ഓഫറുകളുമായി റെനോയും എത്തിയിരിക്കുന്നു. ഡസ്റ്റര്‍, ക്വിഡ്, ലോഡ്ജി, ക്യാപ്ചര്‍ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഓഫറാണ് കമ്പനി നല്‍കുന്നത്. വിവിധ മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. സെപ്റ്റംബര്‍ ഓഫ് എന്ന പേരിലാണ് റെനോ വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നത്.

ചെറു എസ്‌യുവിയായ ഡസ്റ്ററിന്റെ പഴയ മോഡലിന്റെ ഡീസല്‍ പതിപ്പിന് 1 ലക്ഷം രൂപ വരെ ഇളവും പെട്രോള്‍ പതിപ്പിന് 30,000 രൂപ വരെ ഇളവും കമ്പനി നല്‍കുന്നുണ്ട്. കൂടാതെ മുന്‍ റെനോ ഉപഭോക്താക്കള്‍ക്ക് ലോയലിറ്റി ബോണസും ലഭിക്കും. പുതിയ ഡസ്റ്ററിന് ലോയലിറ്റി ബോണസായി 10,000 രൂപയും എക്‌സ്‌ചേഞ്ചിന് 20,000 രൂപയുമാണ് നല്‍കുന്നത്.

എംപിവിയായ ലോഡ്ജിയുടെ സ്റ്റാന്റേര്‍ഡിനും ആര്‍എക്‌സ്ഇ 85 പിഎസ് പതിപ്പിന് 30,000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. കൂടാതെ സ്റ്റെപ്പ് എവേ മോഡലിന് 1 രൂപയ്ക്ക് ഇന്‍ഷുറന്‍സു നല്‍കുന്നു. കൂടാതെ കോര്‍പ്പറേറ്റ് ഓഫറായി 5000 രൂപ വരെ ഡിസൗണ്ടും നല്‍കുന്നുണ്ട്. ക്യാപ്ചറിന് എക്‌സ്‌ചേഞ്ച് ബെനിഫിറ്റായാണ് 1 ലക്ഷം രൂപ നല്‍കുന്നത്. ചെറു കാറായ ക്വിഡിന് 4 വര്‍ഷം വരെ വാറന്റിയും സീറോ ഡൗണ്‍ പേമെന്റും 20,000 വരെ ഇളവുകളും നല്‍കുന്നുണ്ട്. കൂടാതെ ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സോ അല്ലെങ്കില്‍ ഒരു രൂപയ്ക്ക് നാല് വര്‍ഷം 40,000 കിലോമീറ്റര്‍ മെയിന്റനന്‍സ് പാക്കേജും നല്‍കുന്നുണ്ട്.

Top