മേരി കോമിന് ആദരവുമായി റിനോള്‍ട്ട്

റ് തവണ ലോക ചാമ്പ്യനായ ബോക്‌സറും ടോക്കിയോ ഒളിമ്പിക്‌സ് 2020-ലെ ഫ്ലാഗ് ബെററുമായ മേരി കോമിന് ആദരവുമായി ഫ്രഞ്ച് നിര്‍മാതാക്കളായ റിനോള്‍ട്ട്. തങ്ങളുടെ ഏറ്റവും പുതിയ Kiger കോംപ്കാട് എസ്യുവി സമ്മാനിച്ചാണ് മേരി കോമിനെ Renault ആദരിച്ചത്. Renault ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമിലപ്പള്ളെ, Kiger എസ്യുവിയുടെ താക്കോല്‍ താരത്തിന് കൈമാറുകയും ചെയ്തു. രാജ്യത്തിന് പ്രചോദനമായതിന് മേരി കോമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ സമാപിച്ച 2020 ടോക്കിയോ ഒളിമ്പിക്സില്‍ ഷൈനി വില്‍സണും അഞ്ജു ബോബി ജോര്‍ജ്ജിനും ശേഷം ഇന്ത്യയുടെ പതാക വഹിക്കുന്ന മൂന്നാമത്തെ വനിതാ അത്ലറ്റാണ് മേരി കോം. Kiger-ലേക്ക് തിരിച്ച് വന്നാല്‍, ഇന്ത്യയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡലാണ് ഇതെന്നും കമ്പനി അറിയിച്ചു. ബ്രാന്‍ഡിന്റെ എംപിവി മോഡലായ Triber-ന് അടിസ്ഥാനമിടുന്ന CMF-A+ പ്ലാറ്റ്ഫോമാണ് Kiger-നും അടിത്തറയൊരുങ്ങുന്നത്. RXE, RXL, RXT, RXZ എന്നീ നാല് ട്രിം ഓപ്ഷനുകളിലാണ് എസ്യുവി വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും എഞ്ചിന്‍ ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് എഞ്ചിനുകളും യഥാക്രമം ഓപ്ഷണല്‍ AMT, CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കും. 5.64 ലക്ഷം രൂപ മുതല്‍ 10.08 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വയര്‍ലെസ് ചാര്‍ജര്‍, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഗേജുകള്‍, അര്‍ക്കാമിസ് മ്യൂസിക് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകള്‍ Kiger-ല്‍ Renault വാഗ്ദാനം ചെയ്യുന്നുണ്ട്. നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങള്‍ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ്, ഇക്കോ, സ്പോര്‍ട്സ് തുടങ്ങിയ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ പുതിയ വകഭേദം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 1.0 ലിറ്റര്‍ എഞ്ചിനിലാകും ലഭ്യമാകും. ‘ട്രൈ-ഒക്ട’ എല്‍ഇഡി പ്യുവര്‍ വിഷന്‍ ഹെഡ്ലൈറ്റുകളും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പോലുള്ള പ്രീമിയം സവിശേഷതകളും ഇതിന് ലഭിക്കും.

Top