അര്‍ക്കാന കൂപ്പെ – ക്രോസ്ഓവര്‍ അവതരിപ്പിച്ച് റിനോള്‍ട്ട്

ങ്ങളുടെ പുതിയ മോഡലുമായി റിനോള്‍ട്ട്. അര്‍ക്കാന കൂപ്പെ ക്രോസ്ഓവര്‍ ആണ് മോസ്‌കോ മോട്ടോര്‍ ഷോയില്‍ റിനോള്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തോടു കൂടി അര്‍ക്കാന റഷ്യന്‍ വിപണികളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. പിന്നീട് ഏഷ്യന്‍ വിപണികളില്‍ അര്‍ക്കാന എത്തിക്കുമെന്നും റിനോള്‍ട്ട് അധികൃതര്‍ പറഞ്ഞു.

വൈഡ് വീല്‍ ആര്‍ച്ചസ്, ലാര്‍ജ് 19 ഇഞ്ച് അലോയ് വീല്‍സ് എന്നീ പ്രത്യേകതകളുമായാണ് റിനോള്‍ട്ട് തങ്ങളുടെ പുതിയ മോഡലിനെ അവതരിപ്പിക്കുന്നത്. ഗ്ലാസ് റൂഫ്, എല്‍ ഇ ഡി ലാമ്പ്‌സ് എന്നിവയാണ് മറ്റു എടുത്തു പറയാവുന്ന പ്രത്യേകതകള്‍.

Top