പുതിയ റെനോ ട്രൈബര്‍ ജൂണില്‍ വിപണിയിലേക്ക് ; ആദ്യ വീഡിയോ പുറത്ത്

Renault

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയുടെ എംപിവിയായ ട്രൈബറിനെ ഈ വര്‍ഷം ജൂണില്‍ വിപണിയില്‍ അവതരിക്കും. ഇതിന് മുന്നേ എംപിവിയുടെ പുതിയ ടീസര്‍ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. 4.5 മുതല്‍ 7 ലക്ഷം രൂപ വരെയായിരിക്കും പുതിയ റെനോ ട്രൈബര്‍ എംപിവിയുടെ എക്സ്ഷോറൂം വില.

ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ എന്നിവയോട് കൂടിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പാസ്സിവ് കീലെസ്സ് എന്‍ട്രി സംവിധാനം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍ എന്നീ ഫീച്ചറുകളും എംപിവിയില്‍ നല്‍കും.

റെനോ ക്വിഡിന് അടിസ്ഥാനമായ CMF-A പ്ലാറ്റ്ഫോമിന്റെ പരികൃത രൂപമായിരിക്കും ട്രൈബര്‍ എംപിവിയുടെ അടിത്തറ. 1.0 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ SCe പെട്രോള്‍ എഞ്ചിനായിരിക്കും ട്രൈബറിന്റെ ഹൃദയം. 6.9 bhp കരുത്ത് റെനോ ട്രൈബറിന്റെ പെട്രോള്‍ എഞ്ചിനില്‍ കുറിക്കും.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും റെനോ ട്രൈബറിലുണ്ടാവുകയെങ്കിലും, 2020 മധ്യത്തോടെ എംപിവിയില്‍ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top