Renault premium compact SUV capture

ചെറു എസ്‌യുവിയുമായി റിനോ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും. പ്രീമിയം കോംപാക്ട് എസ്‌യുവി ക്യാപ്ചറിന്റെ എന്‍ട്രിലെവല്‍, ടോപ്പ് വേരിയന്റുകളെയാണ് ഇന്ത്യയിലെത്തിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്പ്, 16 ഇഞ്ച് അലോയ് വീല്‍, ലെതര്‍ സീറ്റ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നീ സവിശേഷതകളായിരിക്കും ടോപ്പ് വേരിയന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത.്

സ്റ്റീല്‍ റിമ്മുകള്‍, പ്രോജക്ടര്‍ ഹെഡ്‌ലാമ്പ് എന്നിവയായിരിക്കും ലോവര്‍ എന്റ് മോഡലുകളുടെ പ്രധാന സവിശേഷത.

ഡസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി നിര്‍മാണം നടത്തുന്ന ഈ മോഡലിനെ ഡസ്റ്ററിനും മുകളിലായിട്ടായിരിക്കും ഇടം നല്‍കുക. കൂടാതെ ഡസ്റ്ററിനേക്കാളും വലുപ്പകൂടുതലുണ്ട് ഈ വാഹനത്തിന്.

റിനോയുടെ ചെന്നൈയിലുള്ള പ്ലാന്റില്‍ വച്ച് പ്രാദേശികമായിട്ടാണ് ഈ മോഡലിന്റെ നിര്‍മാണം. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം നടത്തുന്നത്.

1.6ലിറ്റര്‍, 2ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആഗോള വിപണിയിലുള്ള ക്യാപ്ചറിന്റെ കരുത്ത്. എന്നാല്‍ ക്യാപ്ചറിന്റെ ഡീസല്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തിച്ചേരുന്നത്.

Top