1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകളുമായി റെനോ

മോഡൽ നിരയിലാകെ കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌ത് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ.

ഇന്ത്യയിലെ തെരഞ്ഞെടുത്ത ഡീലർഷിപ്പിലൂടെയാണ്‌ ഓഫറുകൾ ലഭ്യമാവുക 2021 ജൂൺ 31 വരെയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളുടെ കാലാവധി.ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, ലോയൽറ്റി ബോണസ്, ഓൺലൈൻ ബുക്കിംഗുകളിലെ ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് റെനോ ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

രാജ്യത്തെ ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിക്ക് തുടക്കം കുറിച്ച ഡസ്റ്ററിന്റെ RXZ 1.3 ലിറ്റർ ടർബോ, RXS 1.5 നാച്ചുറലി ആസ്പിറേറ്റഡ്, RXZ 1.5 നാച്ചുറലി ആസ്പിറേറ്റഡ് വേരിയന്റുകൾ എന്നിവയ്ക്ക് 30,000 രൂപ എക്സ്ചേഞ്ച് ബോണസും 30,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാണ്.

അതേസമയം എസ്‌യുവിയുടെ RXS വേരിയന്റിന് 30,000 രൂപ അധിക കിഴിവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മറുവശത്ത് റെനോയുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയായ കൈഗറിൽ 10,000 രൂപ കോർപ്പറേറ്റ് കിഴിവും നിലവിലുള്ള റെനോ ഉടമകൾക്ക് അഞ്ച് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററും ലോയൽറ്റി ബോണസുമായി നിരത്തിലെത്തിക്കാം.

Top