പുതിയ ക്വിഡ് ഫെയ്സ്ലിഫ്റ്റുമായി റെനോ ഇന്ത്യന്‍ വിപണിയിലേക്ക്

renault kwid

പുതിയ ക്വിഡ് ഫെയ്സ്ലിഫ്റ്റുമായി റെനോ എത്തുന്നു. ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ റെനോ പുറത്തുവിട്ടു. പുറംമോടിയില്‍ ചെറിയ മിനുക്കുപ്പണികള്‍ മാത്രമാണ് ക്വിഡ് ഫെയ്സ്ലിഫ്റ്റ് അവകാശപ്പെടുന്നത്. മുന്‍ ഗ്രില്ലിലെ ക്രോം അലങ്കാരങ്ങളും ഡോറുകളില്‍ പതിഞ്ഞ ക്വിഡ് ബ്രാന്‍ഡിംഗും മാറ്റങ്ങളില്‍പ്പെടും. ഡോര്‍ ഹാന്‍ഡിലുകളിലും ക്രോം അലങ്കാരങ്ങള്‍ ഒരുങ്ങുന്നുണ്ട്. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 12 V ചാര്‍ജ്ജിംഗ് സോക്കറ്റും റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറയും വിശേഷങ്ങളായി മോഡലില്‍ എടുത്തുപറയാം.

നിലവിലുള്ള 800 സിസി, 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകള്‍ ക്വിഡ് ഫെയ്സ്ലിഫ്റ്റില്‍ തുടരും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. അതേസമയം 1.0 ലിറ്റര്‍ എഞ്ചില്‍ പതിപ്പില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സ് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമെ എഎംടി ഗിയര്‍ബോക്സ് ഒരുങ്ങുകയുള്ളു.

Top