Renault Kwid to be exported to Brazil from next month

ബ്രസീലിലേക്കു കാര്‍ കയറ്റുമതി ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ക്വിഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയ്ക്കു പദ്ധതി.

ആഭ്യന്തര വിപണിയുടെ ആവശ്യവും കയറ്റുമതിയും പരിഗണിച്ച് ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള ശാലയില്‍ നിന്നുള്ള പ്രതിമാസ ഉല്‍പ്പാദനം മാര്‍ച്ച് മുതല്‍ 10,000 യൂണിറ്റിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

റെനോ ഇന്ത്യയില്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ കാറാണു ‘ക്വിഡ്’; നിലവില്‍ ‘ഡസ്റ്റര്‍’ മാത്രമാണു കമ്പനി ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുന്നത്.

വിപണിയിലെത്തിയതു മുതല്‍ ഉജ്വല വരവേല്‍പ്പാണു’ക്വിഡ്’ നേടിയത്; നാലു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ ബുക്കിങ്ങുകള്‍ സ്വന്തമാക്കിയാണു കാര്‍ ജൈത്രയാത്ര നടത്തിയത്.

ഇതോടെ 2017 അവസാനം ഇന്ത്യന്‍ വിപണിയില്‍ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാന്‍ മോഹിച്ചിരുന്ന റെനോയ്ക്ക് ഇപ്പോള്‍ തന്നെ 4.5% വിഹിതവും കൈവന്നു.

Top