Renault Kwid: Renault unveils new small car Launch in Brazil

ഇന്ത്യയില്‍ ഹിറ്റായ റെനോയുടെ ചെറുകാറായ ക്വിഡ് വിദേശങ്ങളിലേക്ക്. ആദ്യപടിയായി ബ്രസീലിലേക്കാണ് കയറ്റുമതി. പക്ഷേ ഇന്ത്യയില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ക്വിഡ് അല്ലെന്നു മാത്രം.

വിദേശ സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്ന കുറച്ചുകൂടി ഉറപ്പുള്ള ബോഡിയും മറ്റുമായാണ് ലാറ്റിന്‍ അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ ലക്ഷ്യമിട്ട് കപ്പല്‍ കയറാന്‍ തയാറാവുന്നത്.

ഒരു വര്‍ഷത്തിനകം 1.5 ലക്ഷം ബുക്കിംഗുകളാണ് ക്രോസ് ഓവര്‍ ലുക്കുമായെത്തിയ ഈ ചെറുകാര്‍ നേടിയത്.ഇന്ത്യന്‍ നിരത്തിലോടുന്ന ക്വിഡിന് 650 കിലോയാണ് ഭാരം. ഉയര്‍ന്ന മൈലേജിനായാണ് പ്രധാനമായും വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നത്.

സ്ട്രക്ചറിന്റെ ഭാരം കുറയുമ്പോള്‍ കാറിന്റെ വിലയും സ്വാഭാവികമായും കുറയും.വിദേശരാജ്യങ്ങളില്‍ നിലവിലുള്ള കര്‍ശന സുരക്ഷാ നിയമങ്ങള്‍ക്കനുസൃതമായാണ് സ്ട്രക്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കൂടുതല്‍ ബലപ്പെടുത്തിയ ബോഡി ഷെല്ലും മറ്റു സുരക്ഷാമാനദണ്ഡങ്ങളും ഏര്‍പ്പെടുത്തുമ്പോള്‍ ബ്രസീലിലേക്കുള്ള ക്വിഡിന്റെ ഭാരം 780 കിലോ ആകും.

കാറിന്റെ വിവിധ ഭാഗങ്ങള്‍ ബ്രസീലില്‍ വച്ച് അനായാസം കൂട്ടിയോജിപ്പിക്കുന്ന രീതിയിലാവും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുക. ഇക്കൊല്ലം നവംബറില്‍ സാവോപോളിയില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ ക്വിഡ് പ്രദര്‍ശിപ്പിക്കും.

മൂന്നു സിലിണ്ടറുള്ള 800 സി. സി എന്‍ജിനു പുറമേ, പുതിയ ഒരു ലിറ്റര്‍ എന്‍ജിനും നിര്‍മാണവേളയിലാണ്. എ.എം.ടി ഗിയര്‍ബോക്‌സുള്ള വേരിയന്റും ഉണ്ടാകും.

Top