റെനോ ക്വിഡിന്റെ ഇലക്ട്രിക് KZE കണ്‍സെപ്റ്റിന്റെ പരീക്ഷണയോട്ടം തുടങ്ങി

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ക്വിഡിന്റെ ഇലക്ട്രിക് KZE കണ്‍സെപ്റ്റിന്റെ പരീക്ഷണ ഓട്ടം ചൈനയില്‍ ആരംഭിച്ചു. റഗുലര്‍ ക്വിഡിന് സമാനമായ രൂപത്തിലാണ് ക്വിഡ് ഇലക്ട്രിക്. അടുത്ത വര്‍ഷത്തോടെ ചൈനീസ് വിപണിയിലെത്തുന്ന ക്വിഡ് ഇലക്ട്രിക് വൈകാതെ ഇന്ത്യയിലുമെത്തുമെന്നാണ് സൂചന.

റെനോയുടെ ചെന്നൈയിലെ റിസര്‍ച്ച് ആന്‍ഡ് ഡെലവപ്പമെന്റ് ടീമും കമ്പനിയുടെ ചൈനീസ് വിഭാഗവും ഒന്നിച്ചാണ് ഇതിന്റെ നിര്‍മാണം. ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടാകുമെന്നാണ് വിവരം. ഇതിന് പുറമെ, വീട്ടില്‍നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡ്യുവര്‍ ചാര്‍ജിങ് സംവിധാനവും വാഹനത്തില്‍ നല്‍കും.

Top