റെനോയുടെ കിഗര്‍ എസ്.യു.വി. 2021-ഓടെ വിപണിയില്‍

ന്ത്യയില്‍ റെനോയുടെ കിഗര്‍ എസ്.യു.വി. 2021-ഓടെ വിപണിയില്‍ എത്തുമെന്ന് സൂചന. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും ചെറുതും വില കുറഞ്ഞതുമായ എസ്.യു.വിയായിരിക്കും കിഗര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത. റിപ്പോര്‍ട്ട്. ചിറകുകളോട് സാമ്യമുള്ള ഗ്രില്ല്, നേര്‍ത്ത ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ക്ലെസ്റ്റര്‍, എല്‍.ഇ.ഡിയിലുള്ള ഇന്‍ഡിക്കേറ്റര്‍, റൂഫ് റെയില്‍, സി ഷേപ്പ് ടെയില്‍ലാമ്പ്, സ്‌റ്റൈലിഷ് ബംമ്പര്‍ എന്നിവയാണ് കിഗറിന് അഴകേകുന്നത്.

 

സ്പോര്‍ട്ടി രൂപമാണ് കിഗറിനെന്നാണ് സൂചിപ്പിക്കുന്നത്. റെനോയുടെ എം.പി.വി മോഡലായ ട്രൈബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് ഇതിന്റെ ഇന്റീരിയര്‍ ഡിസൈന്‍. സ്പേസാണ് ഇതിലെ ഹൈലൈറ്റ്. എ,സി വെന്റുകളുടെ ഡിസൈന്‍, ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിന് പുതുമ നല്‍കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്സ് എന്നിവ ഇന്റീരിയറിനെ ഫീച്ചര്‍ റിച്ചാക്കും. 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. സാധാരണ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍, എ.എം.ടി ഗിയര്‍ബോക്സുകളും ടര്‍ബോ എന്‍ജിന്‍ മോഡലില്‍ മാനുവല്‍, സി.വി.ടി ഗിയര്‍ബോക്സുമായിരിക്കും ട്രാന്‍സ്മിഷന്‍ ഒരുക്കുക.

 

നിസാന്‍ മാഗ്നൈറ്റിലും ഇതേ എന്‍ജിനാണ് നല്‍കുന്നത്. എന്തായാലും ഫോര്‍ഡ് ഇക്കോസ്പോട്ട്, ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്.യു.വി 300, ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍, വരാനിരിക്കുന്ന നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ മോഡലുകളുമായാണ് കിഗറിന് വിപണിയില്‍ ഏറ്റുമുട്ടേണ്ടി വരിക.

Top